വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് റഷ്യൻ ജയിലിൽ കഴിഞ്ഞിരുന്ന മൊറൊക്കൻ വിദ്യാർത്ഥി മോചിതനായി തിരിച്ചെത്തി. മോചനത്തിനായി പ്രവർത്തിച്ച സൗദി കിരീടാവകാശിയും നിലവിലെ പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാന് വിദ്യാർത്ഥിയും കുടുംബവും നന്ദി അറിയിച്ചു. റഷ്യയിലെ യുദ്ധത്തടവുകാരുടെ മോചനത്തിനായി മധ്യസ്ഥ നിന്നതും മോചിതരെ റിയാദിലെത്തിക്കാനും താമസ സൗകര്യം ഏർപ്പെടുത്തുകയും ചെയ്തത് അദ്ദേഹമായിരുന്നു.
യുദ്ധത്തോടെ പഠനം തടസപ്പെട്ട ഇബ്രാഹിം റഷ്യയ്ക്കെതിരെയുള്ള പോരാട്ടത്തിൽ പങ്കു ചേർന്നു. യുക്രൈനിൽ കൂലിപ്പടയാളി പ്രവർത്തനം നടത്തിയ ഇബ്രാഹിം സഅദൂനെ റഷ്യൻ സൈന്യം പിടികൂടുകയും വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. യുക്രൈനിൽ നിന്ന് റഷ്യ അറസ്റ്റ് ചെയ്ത വിവിധ രാജ്യക്കാരായ 10 പേരെ ഈ മാസം 22 നാണ് റിയാദിലെത്തിച്ചത്. അതേസമയം റഷ്യൻ സൈന്യത്തോട് പോരാടിയതിൽ പശ്ചാത്താപമില്ലെന്നും യുക്രൈന്റെ നീതിയായിരുന്നു അതെന്നും ഇബ്രാഹിം പറഞ്ഞു.