ലോകകപ്പ് ഫുട്ബോൾ ഗ്രൂപ്പ് ബി മത്സരത്തിൽ ഇന്ന് ഇംഗ്ലണ്ട് – ഇറാന് പോരാട്ടം. വൈകീട്ട് 6:30 ന് ദോഹയിലെ ഖലീഫ ഇൻ്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.
ഇംഗ്ലണ്ട് ടീമിനൊപ്പം ഗോൾ നായകന് ഹാരി കെയ്ന്‍, റാഷ്ഫോര്‍ഡ് , ജാക്ക് ഗ്രീലിഷ്, ഫില്‍ ഫോദന് , റഹിം സ്റ്റെര്‍ലിങ്, എന്നിവരാണുള്ളത്. സൂപ്പര്‍ താരങ്ങള്‍ ഏറെയുണ്ടെങ്കിലും ലോകകപ്പിൽ വലിയ നേട്ടമുണ്ടാക്കാന്‍ ഇംഗ്ലണ്ടിന് ഇതുവരെ സാധിച്ചിട്ടില്ല. മികച്ച ആക്രമണ നിരയാണ് ഇംഗ്ലണ്ടിന് കരുത്ത് പകരുന്നത്. മധ്യനിരയും പ്രതിരോധ നിരയുമെല്ലാം സൂപ്പര്‍ താരങ്ങളെ കൊണ്ട് സമ്പന്നമാണ്.
ഗാരെത് സൌത്ഗേറ്റിൻ്റെ ശിഷ്യർ ലക്ഷ്യമിടുന്നത് കീരീടം തന്നെയാണ്. മുൻനിര ഏഷ്യൻ ടീമായ ഇറാനെ വീഴ്ത്തി ഗോൾമഴ പെയ്യിക്കുക തന്നെ ആദ്യമത്സരത്തിലെ ലക്ഷ്യം.
എന്നാൽ ലോക ഫുട്ബോൾ ചരിത്രത്തിൽ പല വമ്പന്‍ ടീമുകള്‍ക്ക് മുന്നിലും വീഴാതെ പൊരുതി നിന്ന വീരന്മാരാണ് കാര്‍ലോസ് ക്വിറോസ് പരിശീലിപ്പിക്കുന്ന ഇറാൻ്റെ പടയിലുള്ളത്.
ത്രീ ലയണ്‍സും പേര്‍ഷ്യന്‍ ലയണ്‍സും തമ്മിലുള്ള വാശിയേറിയ പോരാട്ടത്തിനാണ് ഇന്ന് ദോഹയിലെ ഖലീഫ ഇൻ്റര്‍നാഷണല്‍ സ്റ്റേഡിയം സാക്ഷ്യം വഹിക്കുക.