സ്പേസ് എക്സിന്റെ സ്ഥാപകനും ടെൽസയുടെ സി ഇ ഒ യുമായ ഇലോൺ മസ്കിന്റെ പഴയകാല ചിത്രങ്ങൾ മുൻ കാമുകി ജെന്നിഫർ ഗ്വിൻ ലേലത്തിന് വച്ചു. ഇരുവരും പെൻസിൽവാനിയ യൂണിവേഴ്സിറ്റിയിൽ ഒരുമിച്ച് പഠിച്ചിരുന്ന കാലത്ത് എടുത്തിട്ടുള്ള 18 ഓളം ചിത്രങ്ങളാണ് ലേലത്തിന് വച്ചിരിക്കുന്നത്. ചിത്രങ്ങൾക്കൊപ്പം മസ്ക് ജെന്നിഫറിന് നൽകിയ ജന്മദിന കാർഡും നെക്ലെസും ഉൾപ്പെടുന്നു.
ചില ചിത്രങ്ങൾക്ക് 100 ഡോളറാണ് ലേലത്തുകയായി നിശ്ചയിച്ചിരിക്കുന്നത്. ജന്മദിനകാർഡിന് 1331 ഡോളറും നെക്ളേസിന് 357 രൂപയുമാണ് വില. മസ്കിന്റെയും ജെന്നിഫറിന്റെയും ബന്ധത്തിന് ഒരുവർഷം മാത്രമേ ആയുസ്സുണ്ടായിരുന്നുള്ളു. 1995 ൽ മസ്ക് പാലോ ആൾട്ടോയിലേക്ക് താമസം മാറിയതിനു ശേഷമായിരുന്നു ഇരുവരും വേർപിരിഞ്ഞത്.
48 കാരിയായ ജെന്നിഫർ ഇപ്പോൾ അമേരിക്കയിലെ സൗത്ത് കരോളിനിയയിലാണ് താമസം. മുൻ ഭർത്താവിൽ നിന്നും തന്റെ മകന്റെ പഠനചിലവിന് ആവശ്യമായ തുക ലഭിക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു ലേലത്തിനൊരുങ്ങിയതെന്നാണ് ജെന്നിഫർ പറയുന്നത്.