സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമായ എക്സിന്റെ പരസ്യ വരുമാനം ഗസയിലേയും ഇസ്രയേലിലെയും ആശുപത്രികള്‍ക്ക് നല്‍കുമെന്ന് ഇലോണ്‍ മസ്ക്. പരസ്യ സബ്സ്ക്രിപ്ഷന് ഇനത്തിലുള്ള മുഴുവന്‍ വരുമാനവും ആശുപത്രികള്‍ക്ക് നല്‍കുമെന്ന് മസ്ക് എക്സില്‍ കുറിച്ചു.
എക്സ് നല്കുന്ന സഹായം ഹമാസ് ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ റെഡ് ക്രസന്റും റെഡ് ക്രോസും പണം ചെലവഴിക്കുന്നത് ട്രാക്ക് ചെയ്യുമെന്നും മസ്ക് പറഞ്ഞു.
X Corp will be donating all revenue from advertising & subscriptions associated with the war in Gaza to hospitals in Israel and the Red Cross/Crescent in Gaza
— Elon Musk (@elonmusk) November 21, 2023
വംശം, വിശ്വാസം, മതം തുടങ്ങിയതൊന്നും നോക്കാതെ നിഷ്കളങ്കരായവര്ക്കൊപ്പം നല്‍ക്കുന്നുവെന്നാണ് മസ്ക് എക്സില്‍ കുറിച്ചത്.
നേരത്തെ ഗസയിലെ വാര്‍ത്താവിനിമയ ഉപാധികള്‍ തകര്‍ന്നപ്പോള്‍ തന്റഎ ഉടമസ്ഥതയിലുള്ള സ്റ്റാര്‍ലിങ്ക് കണക്ടിവിറ്റി ഉറപ്പാക്കുമെന്ന് മസ്ക് അറിയിച്ചിരുന്നു.
We will track how funds are spent and go through Red Cross/Crescent.
Better ideas are welcome.
We should care about the innocent regardless of race, creed, religion or anything else.
— Elon Musk (@elonmusk) November 21, 2023
അതേസമയം ഇസ്രയേല്‍ മന്ത്രിസഭ ഗസയില്‍ താത്കാലിക വെടിനിര്‍ത്തലിന് അംഗീകാരം നല്‍കിയിട്ടുണ്ട്. ബന്ദികളെ മോചിപ്പിച്ച് ഇരു രാജ്യങ്ങളിലേക്ക് തിരിച്ചയക്കാനും തീരുമാനമായി. ബന്ദികളെ മോചിപ്പിക്കുന്നതില്‍ ഹമാസ് വീഴ്ച വരുത്തിയാല്‍ വെടിനിര്‍ത്തല്‍ അവസാനിപ്പിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചിട്ടുണ്ട്. നാല് ദിവസത്തേക്കാണ് നിലവില്‍ താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്.