അബുദാബിയില്‍ വിമാന യാത്രികരെ ഹോട്ടലിലോ വീട്ടിലോ കൊണ്ടുചെന്നെത്തിക്കാന്‍ ഇനി പറക്കും ടാക്സി വരുന്നു. ഇലക്ട്രിക് എയര്‍ ടാക്സിയില്‍ യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതാണ് പദ്ധതി. ഇതിനായുള്ള ധാരണാപത്രത്തിൽ അബുദാബി എയര്‍പോര്‍ട്സും ഫ്രഞ്ച് കമ്പനിയായ ഗ്രൂപ്പ് എഡിപിയും ഒപ്പുവെച്ചു. ഗൾഫ് മേഖലയില്‍ ആദ്യമായാണ് ഇത്തരമൊരു സര്‍വീസ് വരുന്നത്.
പറക്കുന്ന ടാക്സിയുടെ സാധുതപഠനവും മാര്‍ക്കറ്റ് വിലയിരുത്തലും ഇരുവിഭാഗവും സംയുക്തമായി അബുദാബിയില്‍ നടത്തും. വേഗത്തിൽ തടസമില്ലാതെ യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാന്‍ പദ്ധതി വഴി സാധിക്കും. തുടക്കത്തില്‍ അബുദാബിയില്‍ മാത്രമാണ് സേവനമെങ്കിലും ഭാവിയില്‍ മറ്റ് എമിറേറ്റുകളിലേക്ക് വ്യാപിപ്പിക്കും. ഇലക്ട്രിക് പവറിൽ പറന്നുയരാനും ലാന്‍ഡ് ചെയ്യാനും സാധിക്കുന്നതിനാല്‍ പ്രത്യേക റണ്‍വേയുടെ ആവശ്യമില്ലെന്ന് മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവുമായി ജമാല്‍ അല്‍ ദാഹിരി പറഞ്ഞു.