സമൂഹത്തിന്റെ വിവിധ മേഖലകളില്‍ മാതൃകപരമായ ഇടപെടല്‍ നടത്തുകയും സ്വയം അടയാളപ്പെടുത്തുകയും ചെയ്ത വനിതകളെ ആദരിക്കാന്‍ എഡിറ്റോറിയല്‍ സംഘടിപ്പിക്കുന്ന എയര്‍പേ വണ്ടര്‍ വുമണ്‍ അവാര്‍ഡ്സ് 2023 എന്ന പ്രത്യേക പുരസ്കാരപരിപാടി ഇന്ന് ദുബായില്‍. യു.എ.ഇ സമയം വൈകീട്ട് ഏഴുമണിക്ക് ദുബായ് ബുര്‍ജുമാന്‍ സമീപം ഡബിള്‍ ട്രീ ബൈ ഹില്‍ട്ടണ്‍ ഹോട്ടലില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ പുരസ്കാരങ്ങള്‍ നല്‍കും.
വണ്ടര്‍ വുമണ്‍ അവാര്‍ഡ് 2023 ലൂടെ സമൂഹത്തിന്റെ വിവിധ തുറകളില്‍ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തിയ വനിതകളെ ആദരിക്കുകയും പൊതുജനശ്രദ്ധയിലേക്ക് കൊണ്ടു വരികയുമാണ് എഡിറ്റോറിയല്‍. വുമണ്‍ ഓഫ് ഡിറ്റര്‍മിനേഷന്‍, വുമണ്‍ ഓഫ് ഇന്സ്പിരേഷന്, വുമണ്‍ ഓഫ് കോണ്‍ഫിഡന്‍സ്, അണ് സംഗ് ഹീറോ, കമ്മ്യൂണിറ്റി സര്‍വ്വീസ് തുടങ്ങി അഞ്ച് കാറ്റഗറികളിലായിട്ടാണ് എഡിറ്റോറിയല്‍ വണ്ടര്‍ വുമണ്‍ പുരസ്കാര ജേതാക്കളെ കണ്ടെത്തുന്നതും ആദരിക്കുന്നതും.
സിനിമാ നിര്‍മ്മാതാവ് സോഫിയാ പോള്‍ അധ്യക്ഷയായ പ്രത്യേക ജൂറിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുക്കുന്നത്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക അഞ്ജന ശങ്കര്‍, സ്റ്റഡി വേള്‍ഡ് എജ്യുക്കേഷന്‍ മേധാവി ഡോ.വിദ്യ വിനോദ്, എഡിറ്റോയല്‍ ചീഫ് എഡിറ്ററും എംഡിയുമായ അരുണ്‍ രാഘവന് എന്നിവരാണ് മറ്റു ജൂറി അംഗങ്ങള്‍. പ്രവാസലോകത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ ഈ ചടങ്ങില്‍ പങ്കെടുക്കും.