സ്വകാര്യമേഖലയോട് കൈകോര്‍ത്ത് ദുബൈയിലെ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോരിറ്റി ട്രക്കുകള്‍ നിര്‍ത്തിയിടാനുള്ള സ്ഥലവും വിശ്രമ കേന്ദ്രങ്ങളും ഒരുക്കുന്നു. ദുബായിലെ 19 പ്രധാന ഹോട്സ്പോട്ടുകളിലാണ് ഇത്തരത്തില്‍ വിശ്രമ കേന്ദ്രങ്ങള്‍ ഒരുക്കുന്നത്.
മൂന്ന് ട്രക്ക് ലേ-ബൈകള്‍ ആരംഭിക്കുന്നത് ഒന്ന് അബുദാബി നാഷണല്‍ ഓയില്‍ കമ്പനിയുമായും രണ്ടെണ്ണം അല്‍ മുത്തക്മേല വെഹികിള്‍ ടെസ്റ്റിംഗ് ആന്‍ഡ് റജിസ്ട്രേഷനുമായി കൈകോര്‍ത്തുകൊണ്ടാണ്.
അബുദാബി നാഷണല്‍ ഓയില്‍ കമ്പനിയുമായി ചേര്‍ന്നാണ് 16 ഇടങ്ങളില്‍ ട്രക്ക് റസ്റ്റ് സ്റ്റോപ്പുകള്‍ ആരംഭിക്കുന്നത്. ഷെയ്ഖ് മുഹമ്മദ് ബിന്‍ സല്മാന് റോഡ്, അല്‍ അവീര്‍ റോഡ്, എമിറേറ്റ്സ് റോഡ്, ദുബായ്-ഹാട്ട റോഡ്, ദുബായ്-അല്‍ ഐന്‍ റോഡ്, ജെബെല്‍ അലി-ലെബാബ് റോഡ് തുടങ്ങി പ്രധാന കേന്ദ്രങ്ങളിലാണ് റസ്റ്റ് സ്റ്റോപ്സ് ആരംഭിക്കുന്നത്.
1000 ത്തോളം ട്രക്കുകളും വലിയ വാഹനങ്ങള്‍ക്കും നിര്‍ത്തിയിടാന്‍ കഴിയുന്ന വിധത്തിലാണ് സജ്ജീകരിക്കുക.
ട്രക്ക് ലേ-ബൈകളിലും റസ്റ്റ് സ്റ്റോപ്പുകളിലും ഡ്രൈവര്‍മാരുടെ സുരക്ഷ കൂടി കണക്കിലെടുത്ത് ഡീസല്‍ നിറക്കാനുള്ള സ്റ്റേഷനുകള്‍, ഡ്രൈവര്‍മാര്‍ക്ക് തങ്ങാനുള്ള ചെറുകേന്ദ്രങ്ങള്, വര്‍ക്ക് ഷോപ്പുകള്‍, റസ്റ്റുറന്റ്സ്, പ്രാര്‍ത്ഥന കേന്ദ്രങ്ങള്‍, ഡ്രൈവിംഗ് ട്രെയിനിംഗ് കേന്ദ്രങ്ങള്‍, ക്ലിനിക്കുകള്‍, ഫാര്‍മസിസ്റ്റുകള്‍, എക്സ്ചേഞ്ച് ഷോപ്പുകള്‍, അലക്ക് കേന്ദ്രങ്ങള്‍, തുടങ്ങിയ സേവനങ്ങള്‍ ഇവിടെ ഒരുക്കും.
മൂന്ന് ഇന്റഗ്രേറ്റഡ് ലേ-ബൈകളില്‍ 226,000 സ്വകയര്‍ മീറ്റര്‍ വരുന്ന പ്രദേശത്ത് 120 മുതല്‍ 200 ട്രക്കുകള്‍ വരെ നിര്‍ത്തിയിടാം.
ഡ്രൈവര്‍മാര്‍ക്ക് ആവശ്യമായ ദൈനംദിന സേവനങ്ങള്‍ നടപ്പാക്കി കൊണ്ട് ദുബായിയെ ഗ്ലോബല്‍ ഹബ് ആക്കുകയാണ് ലക്ഷ്യമെന്ന് ആര്.ടി.എ ചെയര്മാന് മത്തല്‍ അല്‍ തയര്‍ പറഞ്ഞു. ഇത്തരത്തില്‍ വിശ്രമ കേന്ദ്രങ്ങള്‍ ഉണ്ടാക്കുന്നത് റോഡ് സുരക്ഷയ്ക്കും ആക്സിഡന്റുകള് കുറയ്ക്കാനും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.