ഈദുൽ ഫിത്തർ പ്രമാണിച്ച് ഇമാമുമാർ, മതപ്രഭാഷകർ, മത ഗവേഷകർ എന്നിവർക്ക് ഗോൾഡൻ വിസ പ്രഖ്യാപിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.
ദുബായിൽ 20 വർഷം പൂർത്തിയാക്കിയ ഇമാമുമാർ, മ്യൂസിൻമാർ, മതപ്രഭാഷകർ, മത ഗവേഷകർ എന്നിവർ ഉൾപ്പെടുന്നുവെന്ന് എമിറേറ്റ് മീഡിയ ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു.
.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശപ്രകാരമാണ് തീരുമാനം.