ലോകത്തിലെ ഏറ്റവും നീളം കൂടിയ സൈക്ലിങ് ട്രാക്കിനുള്ള ഗിന്നസ് റെക്കോർഡ് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിക്ക്. 80.6 കിലോമീറ്റർ നീളത്തിൽ സജ്ജമാക്കിയ അൽഖുദ്ര സൈക്ലിങ് ട്രാക്കാണ് റെക്കോർഡ് നേടിയത്.
2020ൽ 33 കിലോമീറ്റർ സൈക്ലിങ് ട്രാക്കിലൂടെ സ്ഥാപിച്ച റെക്കോർഡാണ് ദുബായ് മറികടന്നിരിക്കുന്നത്. ലാസ്റ്റ് എക്സിറ്റിനു സമീപം പ്രവേശന കവാടത്തിൽ ഗിന്നസ് വേൾഡ് റെക്കോർഡ് ലോഗോ ആലേഖനം ചെയ്ത മാർബിൾ ഫലകം ആർടിഎയുടെ ട്രാഫിക് ആൻഡ് റോഡ്സ് ഏജൻസി സിഇഒ മൈത ബിൻ അദായ് അനാച്ഛാദനം ചെയ്തു.
2026 അവസാനത്തോടെ ദുബായിലെ സൈക്കിൾ പാതയുടെ ദൈർഘ്യം 819 കിലോമീറ്റർ ആയി ഉയർത്തും. നിലവിൽ ഇത് 542 കിലോമീറ്റർ ആണ്.