ദുബായ് മലങ്കര സുറിയാനി കത്തോലിക്കാ സഭാ സമൂഹം രൂപീകരണത്തിന്റെ രജത ജൂബിലി ആഘോഷിച്ചു. നവംബര്‍ 5 ഞായറാഴ്ച ഉച്ചയ്ക്ക് മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ളീമീസ് കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മികത്വത്തില്‍ ദുബായ് സെയിന്റ് മേരീസ് ദേവാലയത്തില്‍ ആഘോഷമായ സമൂഹബലി നടത്തി.
ദേവാലയ അങ്കണത്തില്‍ അത്യഭിവന്ദ്യ കാതോലിക്കാ ബാവ, പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ യു.എ.ഇയിലെ പ്രതിനിധി ആര്‍ച്ച്ബിഷപ്പ് ക്രിസ്റ്റഫേ സാക്കിയ എല്‍-കാസിസ്, ബിഷപ്പ് പൗളോ മാര്‍ട്ടിനെല്ലി, ബിഷപ്പ് പോള്‍ ഹിന്‍ഡര്‍, ബഹുമാനപ്പെട്ട വൈദീകര്‍ക്കും പള്ളി അങ്കണത്തില്‍ സ്വീകരണം നല്കി
തുടര്‍ന്ന് സില്‍വര്‍ ജൂബിലി സമാപന സമ്മേളനം അഭിവന്ദ്യ കര്‍ദിനാള്‍ ബസേലിയോസ് ക്ളീമീസ് കാത്തോലിക്കാ ബാവ ഉദ്ഘാടനം ചെയ്തു. ജൂബിലിയോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സുവനീര്‍ പ്രകാശനവും, വിവിധ അവാര്‍ഡുകളും സര്‍ട്ടിഫിക്കറ്റുകളും വിതരണവും ചെയ്തു.
അഭിവന്ദ്യ പിതാക്കന്മാര്, സെയിന്റ് മേരീസ് ഇടവക വികാരി ഫാ. ലെനി ഇീിിൗഹഹ്യ ഛഎങ ഇമു., മലങ്കര കത്തോലിക്കാ സഭയുടെ ഗള്‍ഫ് കോര്‍ഡിനേറ്റര്‍ റെവ .ഫാ. ജോണ്‍ തുണ്ടിയത്ത് കോര്‍ എപ്പിസ്കോപ്പോ, സഭയുടെ യു എ ഇ കോര്‍ഡിനേറ്റര്‍ റെവ.ഫാ.ഡോ.റെജി മനക്കലെത്ത്, റെവ ഫാ മത്തായി ഐറാണത്തറ, ശ്രീ ഷാജു ബേബി (പ്രസിഡന്റ് – യു എ ഇ മലങ്കര കൌണ്‍സില്‍) മിസ്. ജോവന്ന ഫെര്‍ണാണ്ടസ് (പാരിഷ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ്), ശ്രീ പോള്‍സണ്‍ മാത്യു (സമൂഹ സ്ഥാപക സെക്രട്ടറി), ശ്രീ ജോര്‍ജ് വറുഗീസ് (സുവനീര്‍ ജോയിന്റ് കോര്‍ഡിനേറ്റര്‍) എന്നിവര്‍ പ്രസംഗിച്ചു. കമ്യൂണിറ്റി വൈസ് പ്രസിഡന്റ് ശ്രീ. ബിരണ് ഫിലിപ്പ് സ്വാഗതവും സെക്രട്ടറി ശ്രീ. ബിജോ ബാബു നന്ദിയും അര്‍പ്പിച്ചു. റെവ.ഫാ. മാത്യൂസ് ആലുമൂട്ടില്‍ (പ്രീസ്റ്റ്-ഇന്‍-ചാര്‍ജ്), ഫാ. വറുഗീസ് കോഴിപ്പാടന്‍ (മലയാളം കമ്യൂണിറ്റി) എന്നിവര്‍ സന്നിഹിതരായിരുന്നു.
തുടന്ന് സമൂഹാംഗങ്ങള്‍ ഒരുക്കിയ നയനമനോഹരമായ കലാസന്ധ്യയ്ക്കും സ്നേഹവിരുന്നോടും കൂടി ജൂബിലിക്ക് തിരശീല വീണു. ഇടവക കമ്മിറ്റിയും 10 സബ് കമ്മറ്റികളും ജൂബിലിയുടെ പ്രവത്തനങ്ങള്‍ക്ക് നേതൃത്വം വഹിച്ചു.