മദ്യലഹരിയിൽ മോഷ്ടിച്ച റേഞ്ച് റോവർ മറ്റൊരു വാഹനത്തിലിടിച്ചു. ഏഷ്യക്കാരനായ 28 കാരനാണ് പ്രതി. ഇയാൾക്കെതിരെ ദുബായിലെ വയലേഷൻസ് കോടതി 4000 ദിർഹം പിഴ ചുമത്തി.
ലോക്ക് ചെയ്യാത്ത റേഞ്ച് റോവർ കെട്ടിടത്തിന് മുന്നിൽ പാർക്ക് ചെയ്തത് കണ്ട യുവാവ് താക്കോൽ അകത്തുണ്ടെന്ന് മനസിലാക്കി മോഷ്ടിക്കുകയായിരുന്നു.
കാർ മറ്റൊരു വാഹനത്തിലിടിച്ചതോടെ ഇയാൾ വാഹനം ഉപേക്ഷിച്ച് കടന്ന് കളഞ്ഞു. ശേഷം ദുബായ് പൊലീസ് വാഹന ഉടമയായ സ്ത്രീയേയും പ്രതിയേയും കണ്ടെത്തുകയായിരുന്നു. പ്രതിക്കെതിരെ കൂടുതൽ നിയമനടപടികൾ സ്വീകരിക്കും. തന്റെ താമസ സ്ഥലത്തിന് എതിർവശത്തുള്ള പ്രദേശത്ത് പാർക്ക് ചെയ്ത കാറാണ് യുവാവ് മോഷ്ടിച്ചതെന്ന് ഉടമ പൊലീസിനോട് വ്യക്തമാക്കി.