3.7 കിലോ കഞ്ചാവുമായി ദുബായ് വിമാനത്താവളത്തിൽ യാത്രക്കാരൻ പിടിയിൽ. കസ്റ്റംസ് നടത്തിയ പരിശോധനയിൽ ആഫ്രിക്കൻ സ്വദേശിയാണ് അറസ്റ്റിലായത്. വാഹനത്തിന്റെ എൻജിൻ എയർ ഫിൽറ്ററിൽ കഞ്ചാവ് രഹസ്യമായി ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്.
എക്സറെ പരിശോധനയിൽ അമിതഭാരം തോന്നിയതിനെ തുടർന്നുള്ള വിശദമായ പരിശോധനയിലാണ് എയർ ഫിൽറ്ററിനുള്ളിൽ ഒളിപ്പിച്ച 3.7 കിലോ കഞ്ചാവ് കണ്ടെത്തിയത്. പ്രതിയെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറിയെന്ന് കസ്റ്റംസ് അറിയിച്ചു.