പ്രവാസികൾക്ക് ലൈസൻസ് അനുവദിച്ചപ്പോൾ നൽകിയിരുന്നു മാനദണ്ഡങ്ങൾ നിലനിൽക്കുന്നുണ്ടോ എന്ന പരിശോധന കുവൈറ്റിൽ തുടരുന്നു. ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് പതിനായിരത്തോളം പ്രവാസികളുടെ ലൈസൻസാണ് റദ്ദാക്കിയത്. ലൈസൻസ് നേടിയതിന് ശേഷം ജോലി ചെയ്യുന്ന തസ്തികകളിൽ മാറ്റം വന്നവരുടെയും ശമ്പളത്തിൽ കുറവ് വന്നവരുടെയും ലൈസൻസുകളാണ് പരിശോധിക്കുക.
ഒക്ടോബർ അവസാന വാരത്തിൽ മാത്രം 18,991ലൈസൻസ് പരിശോധിച്ചു. അതിൽ 69 എണ്ണം റദ്ദാക്കുകയും ചെയ്തു. അതേസമയം പരിശോധനയ്ക്കായി വ്യക്തികൾ ലൈസൻസ് അധികൃതർക്ക് കൈമാറണം. ഇല്ലെങ്കിൽ മൊബൈൽ ഐഡി, സഹേൽ അപ്ലിക്കേഷൻ എന്നിവയിലൂടെ ലൈസൻസ് പിൻവലിക്കും. അതേസമയം ലൈസൻസ് റദ്ദാക്കിയതിന് ശേഷവും വാഹനം ഓടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അവരെ നാടുകടത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി.