കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടിയ തൃശൂർ മെഡിക്കൽ കോളജിലെ ഓർത്തോപീഡിക് വിഭാഗം ഡോക്ടറായ ഡോ: ശെരി ഐസക്കിനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ ഓഫീസാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത്. സർവീസിൽ നിന്നും വിരമിക്കാൻ ഏതാനും മാസങ്ങൾ മാത്രം ശേഷിക്കെയാണ് ഇയാളെ വിജിലൻസ് പിടികൂടുന്നത്.
ശാസ്ത്രജ്ക്രിയ നടത്താനായി രോഗിയിൽ നിന്നും 3000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇദ്ദേഹത്തെ വിജിലൻസ് പിടികൂടുന്നത്. പിന്നീട് നടന്ന റെയ്ഡിൽ ഇദ്ദേഹത്തിന്റെ വീട്ടിൽ നിന്നും 15 ലക്ഷത്തിലധികം രൂപ പിടികൂടുകയും ചെയ്തു. വാടകവീടിന്റെയുള്ളിലെ കിടയ്ക്കയ്ക്കുള്ളിലും താഴെയുമായായിരുന്നു പണം സൂക്ഷിച്ചത്. വീട്ടിൽ പണം സൂക്ഷിച്ചില്ലെന്ന വാദവുമായി ഡോ; ഷെറി ഐസക് വാദിച്ചു നിന്നെങ്കിലും കിടക്ക നീക്കിയപ്പോഴാണ് ഒളിപ്പിച്ച് വച്ച പണം കണ്ടെത്തുന്നത്. ഓട്ടുപാറയിലെ ക്ലിനിക്കിൽ സ്വകാര്യ പ്രാക്റ്റീസ് നടത്തുന്നതിനിടെയാണ് ഇയാളെ പിടികൂടുന്നത്.
ഒരു അപകടത്തിൽ പെട്ട് അസ്ഥിക്ക് പൊട്ടലേറ്റ യുവതിയോട് ശസ്ത്രക്രിയ നടത്താൻ കൈക്കൂലി ആവശ്യപ്പെട്ടതാണ് ഇയാളെ പിടികൂടാനുണ്ടായ സാഹചര്യം.