താന്‍ വ്യാജ രേഖ സമര്‍പ്പിച്ചിട്ടില്ലെന്ന മൊഴിയില്‍ ഉറച്ച് കേസില്‍ പിടിയിലായ ദിവ്യ. വ്യാജ രേഖ നിര്‍മിച്ചിട്ടില്ലെന്ന മൊഴിയില്‍ ഉറച്ച് നില്ക്കുന്നു.
അട്ടപ്പാടി കോളേജിലെ അഭിമുഖത്തില്‍ മഹാരാജാസ് കോളേജിന്റെ പേരില്‍ താന്‍ വ്യാജ രേഖ സമര്‍പ്പിച്ചിട്ടില്ലെന്നും വിദ്യ ആവര്‍ത്തിച്ചു. എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് പ്രിന്‍സിപ്പലിന് മറ്റാരോ കൈമാറിയതാണെന്നും വിദ്യ പൊലീസിനോട് പറഞ്ഞു. ഇത് തന്റെ തലയിലാകുകയായിരുന്നു എന്നും വിദ്യ ആവര്‍ത്തിച്ചു.
അതേസമയം ബയോഡാറ്റയിലെ മഹാരാജാസ് കോളേജില്‍ പഠിപ്പിച്ചുവെന്ന എഴുതിയത് കൈപ്പിഴയാണെന്നും വിദ്യ പറഞ്ഞു.
മഹാരാജാസ് കോളേജിലെ അധ്യാപകരില്‍ ചിലരുടെ പ്രേരണയില്‍ അട്ടപ്പാടി പ്രിന്‍സിപ്പല്‍ താന്‍ വ്യാജ രേഖ സമര്‍പ്പിച്ചുവെന്ന് പ്രചരിപ്പിക്കുകയായിരുന്നു. പ്രിന്‍സിപ്പലിനോട് കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചാല്‍ തനിക്കെതിരായ ഗൂഢാലോചന മനസിലാകും എന്നുമാണ് വിദ്യ പറയുന്നത്.
മഹാരാജാസ് കോളേജിന്റെ പേരില്‍ കരിന്തളത്തെ കോളേജിലും താന്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചിട്ടില്ല. നോട്ടീസ് ലഭിച്ചിരുന്നെങ്കില്‍ താന്‍ നേരിട്ട് നേരത്തെ തന്നെ ഹാജരാകുമായിരുന്നുവെന്നും വിദ്യ മൊഴി നല്കി.