യുഎഇയിൽ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ വീണ്ടും മുന്നറിയിപ്പുമായി റാസൽഖൈമ പൊലീസ്. ഓൺലൈൻ വ്യാജ വാർത്ത പ്രചരിപ്പിച്ചാൽ ലഭിക്കാവുന്ന പിഴ തുകയും ജയിൽ ശിക്ഷയും സംബന്ധിച്ച് വ്യക്തത വരുത്തിയിരിക്കുകയാണ് പൊലീസ്.
യുഎഇ നിയമം അനുസരിച്ച് കുറ്റവാളിക്ക് 2ലക്ഷം ദിർഹം വരെ പിഴയും ഒന്ന് മുതൽ രണ്ട് വർഷം വരെ തടവും ലഭിക്കും. തെറ്റായ വാർത്തകൾ, ഔദ്യോഗികമായി വാർത്തകൾക്കെതിരായ പ്രചരണം, ഇത്തരം വ്യാജ റിപ്പോർട്ടുകൾ ഷെയർ ചെയ്യുക, പ്രകോപനപരമായ പരസ്യങ്ങൾ പ്രക്ഷേപണം ചെയ്യുക, പൊതുസമാധാനം തകർക്കുക, ജനങ്ങൾക്കിടയിൽ ഭീതി പടർത്തുക എന്നിവയെല്ലാം നിയമ ലംഘത്തനിൽപ്പെടുമെന്നും പൊലീസ് ഓർമ്മിപ്പിക്കുന്നു.
നിലവിൽ ഇത്തരം കുറ്റക്യത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് ഒരു ലക്ഷം ദിർഹം പിഴയും തടവുമാണ് ശിക്ഷ. വ്യാജ വാർത്തകൾ വഴി യുഎഇയിലെ ഏതെങ്കിലും സ്ഥാപനങ്ങൾക്കോ അധികാരികൾക്കോ എതിരെ പൊതുജനാഭിപ്രായം രൂപീകരിക്കാൻ ഇടയായാൽ 200,000 ദിർഹം പിഴയും രണ്ട് വർഷം തടവും ലഭിക്കുമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.