ഗുസ്തി ഫെഡറേഷന് അധ്യക്ഷനും ബിജെപി എം.പിയുമായ ബ്രിജ് ഭൂഷണ് ശരണ്‍ സിംഗിനെതിരായ ലൈംഗികാതിക്രമ കേസില്‍ അറസ്റ്റ് ചെയ്യാന്‍ മതിയായ തെളിവുകള്‍ ഇല്ലെന്ന് ഡല്‍ഹി പൊലീസ്.
രണ്ടാഴ്ചക്കുള്ളില്‍ കോടതിയില്‍ കേസുമായി ബന്ധപ്പെട്ട ഫൈനല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കുറ്റപത്രത്തിന്റെ രീതിയിലായിരിക്കും റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ഡല്‍ഹി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
ബ്രിജ് ഭൂഷണെതിരെ നടപടി ആവശ്യപ്പെട്ട് ഏപ്രില്‍ 23 മുതല്‍ ജന്തര്‍ മന്തറില്‍ സമരം ചെയ്യുകയാണ് ഗുസ്തി താരങ്ങള്‍. ബ്രിജ് ഭൂഷനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് ഗുസ്തി താരങ്ങള്‍ മെഡലുകള്‍ ഗംഗയിലൊഴുക്കാന്‍ ഒരുങ്ങിയിരുന്നു. എന്നാല്‍ കര്‍ഷക നേതാക്കള്‍ അനുനയിപ്പിച്ചാണ് നടപടിയില്‍ നിന്ന് ഇവരെ പിന്തിരിപ്പിച്ചത്. മെഡലുകള്‍ ഗുസ്തി താരങ്ങളില്‍ നിന്ന് കര്‍ഷകര്‍ ഏറ്റുവാങ്ങി. ബികെയു നേതാവ് രാകേഷ് ടികായത്ത് അടക്കമുള്ള നേതാക്കളാണ് ഗുസ്തി താരങ്ങളെ അനുനയിപ്പിച്ചത്.
അഞ്ച് ദിവസത്തിനുള്ളില്‍ നടപടിയുണ്ടാകണമെന്ന പ്രതീക്ഷയിലാണ് ഗുസ്തി താരങ്ങള്‍ മെഡലുകള്‍ ഗംഗയില്‍ ഒഴുക്കുന്നതില്‍ നിന്ന് താത്കാലികമായി പിന്മാറിയത്.
പുതിയ പാര്‍ലമെന്റ് ഉദ്ഘാടന ദിവസം സമരം കടുപ്പിച്ച താരങ്ങള്‍ ജന്തര്‍ മന്തറില്‍ നിന്ന് പാര്‍ലമെന്റിലേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷഭരിതമായിരുന്നു. മാര്‍ച്ച് തടഞ്ഞ പൊലീസ് പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങളെ വലിച്ചിഴച്ച് വണ്ടിയില്‍ കയറ്റുന്ന കാഴ്ച ഹൃദയഭേദകമായിരുന്നു.
അതേസമയം ഗുസ്തി താരങ്ങളുടെ സമരത്തെ കേന്ദ്ര സര്‍ക്കാര്‍ പാടെ അവഗണിച്ചു. ഒരു മാസമായി സമരം ചെയ്യുന്ന ഗുസ്തി താരങ്ങളുടെ ആവശ്യത്തെ ഇതുവരെ കേന്ദ്രം പരിഗണിച്ചിട്ടില്ല.