ഡൽഹി: ഡൽഹിയിൽ ഇന്ന് പുലർച്ചെ 5.36ന് റിക്ടർ സ്കെയിലിൽ 4.0 തീവ്രതയിൽ ഭൂചലനം രേഖപ്പെടുത്തി. ശക്തമായ പ്രകമ്പനവും വലിയ ശബ്ദവുമുണ്ടായതായതായാണ് പ്രദേശവാസികൾ പറയുന്നത്.
ചലനത്തിൻറെ പ്രഭവ കേന്ദ്രം ദില്ലി വിമാനത്താവളത്തിന് സമീപമുള്ള ധൗല കുവയിലാണെന്ന് വിദഗ്ധർ അറിയിച്ചു.രാവിലെ എട്ടുമണിയോടെ ബിഹാറിലെ സിവാനിലാണ് ഭൂചലനമനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 4.0 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്നാണ് ദേശീയ ഭൂകമ്പപഠന കേന്ദ്രം വ്യക്തമാക്കിയത്.
ഡൽഹിയിലുണ്ടായതിന്റെ തുടർച്ചലനമാണോ ബിഹാറിൽ അനുഭവപ്പെട്ടത് എന്നതിൽ വ്യക്തതയില്ല.