ഖത്തര്‍ എയര്‍വേയ്സ്, നടി ദീപിക പദുകോണിനെ ഗ്ലോബൽ ബ്രാന്‍ഡ് അംബാസിഡറായി പ്രഖ്യാപിച്ചു. സാമൂഹ മാധ്യമങ്ങളിലൂടെയാണ് ദീപിക പദുകോണും ഖത്തര്‍ എയര്‍വേയ്സും ഇക്കാര്യം അറിയിച്ചത്. ദീപികയുമായി സഹകരിച്ച് ഖത്തര്‍ എയര്‍വേയ്സ് പുതിയ ക്യാംപെയിൻ ആരംഭിച്ചു
There's nothing else quite like the luxury of travelling with Qatar Airways ✈️
Introducing our brand-new film featuring our global brand ambassador @deepikapadukone pic.twitter.com/NjAgXInl7v
— Qatar Airways (@qatarairways) February 28, 2023
ഹമദ് രാജ്യാന്തര വിമാനത്താവളത്തിന്റെ വിപുലീകരണവുമായി ബന്ധപ്പെട്ട് ഓര്‍ച്ചാര്‍ഡിന്റെ പരസ്യങ്ങള്‍ പ്രദര്ശിപ്പിക്കുന്നതുള്പ്പടെയുള്ള പ്രീമിയം എക്സ്പീരിയന്‍സ് അവതരിപ്പിക്കാനാണ് ക്യാംപെയ്ൻ ലക്ഷ്യമിടുന്നത്.
ഖത്തര്‍ എയര്‍വേയ്സിന്റെ ഗ്ലോബൽ ബ്രാന്‍ഡ് അംബാസിഡറായി പ്രഖ്യാപിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് ദീപിക ഇൻസ്റ്റഗ്രാമിലൂടെ പ്രതികരിച്ചു.
ദീപിക പദുകോണിന് മിഡില്‍ ഈസ്റ്റിലും നിരവധി ആരാധകരാണുള്ളത് . ഡിസംബര്‍ 18ന്, നടന്ന ഖത്തര്‍ ലോകകപ്പിന്റെ ട്രോഫി ദീപികയായിരുന്നു അനാച്ഛാദനം ചെയ്തത്. ആഡംബര ഫാഷന്‍ ബ്രാന്‍ഡുകളായ ലൂയി വിറ്റണ്, ലിവൈസ്, അഡിഡാസ് എന്നിവയുടെയും ഗ്ലോബൽ ബ്രാന്‍ഡ് അംബാസിഡറാണ് ദീപിക.