ആലപ്പുഴയില്‍ കാറിന് തീപിടിച്ച് ഒരാള്‍ വെന്തു മരിച്ചു. എടത്വ സ്വദേശി ജെയിംസ് കുട്ടിയാണ് വെന്തുമരിച്ചതെന്നാണ് സംശയം. വ്യക്തിയെ സ്ഥിരീകരിച്ചിട്ടില്ല. ഇയാളുടെതാണ് കാര്‍ എന്ന് സ്ഥിരീകരിച്ചു.
മൃതദേഹവും കാറും പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയില്‍ ആണ്. 3.45 ഓടെയാണ് കാര്‍ കത്തുന്നത് കണ്ടത്. ഇതോടെ നാട്ടുകാാര്‍ പൊലീസിലും അഗ്നിരക്ഷാ സേനയിലും വിവരം അറിയിച്ചു. അഗ്നി ശമന സേനയെത്തി നാലേകാലോടെ തീ പൂര്‍ണമായും അണച്ചു. തീയണച്ചതിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.
കാര്‍ പൂര്‍ണമായും കത്തി നശിച്ചിരുന്നു. സംഭവത്തില്‍ എടത്വ പൊലീസ് അന്വേഷണം ആരംഭിച്ചു.