ഗാസ മുനമ്പിൽ ശാന്തത പുനഃസ്ഥാപിക്കുക, സംഘർഷം കുറയ്ക്കുക, സാധാരണക്കാരുടെ ജീവൻ സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് യുഎഇ. സംഘർഷം വർധിക്കുന്നതിൽ യുഎഇ അഗാധമായ ഉത്കണ്ഠ പ്രകടിപ്പിക്കുന്നുവെന്നും തടയാൻ പരമാവധി സംയമനം പാലിക്കാൻ ആവശ്യപ്പെടുന്നതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
യുഎൻ സുരക്ഷാ കൗൺസിലിലെ അംഗമെന്ന നിലയിൽ യുഎഇ, ചൈന, ഫ്രാൻസ്, അയർലൻഡ്, നോർവേ എന്നിവയ്ക്കൊപ്പം നിലവിലെ സംഭവവികാസങ്ങളും അന്താരാഷ്ട്ര ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള വഴികളും ചർച്ച ചെയ്യാൻ അടുത്ത തിങ്കളാഴ്ച കൗൺസിലിന്റെ ഒരു യോഗം നടത്താൻ അഭ്യർത്ഥന സമർപ്പിച്ചതായും വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയത്തിലെ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ അഫ്ര മഹഷ് അൽ ഹമേലി പറഞ്ഞു