അടുത്ത വർഷം നടക്കാനിരിക്കുന്ന ദുബൈ മാരത്തണിന്റെ തീയ്യതികൾ പ്രഖ്യാപിച്ചു. ദുബൈ സ്പോർട്സ് കൗൺസിലിൻ്റെ നേതൃത്വത്തിൽ ജനുവരി ഏഴിനാണ് മാരത്തൺ അരങ്ങേറുക. ദുബൈയിലെ ഏറ്റവും വലിയ സ്പോർട്സ് ഇവന്റ് കൂടെയാണ് ദുബൈ മാരത്തൺ.
നാല് കിലോമീറ്റർ, പത്ത് കിലോമീറ്റർ, 42 കിലോമീറ്റർ ദൂരത്തിലാണ് മാരത്തൺ സംഘടിപ്പിക്കുന്നത്. പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് ഔദ്യോഗിക വെബ്സൈറ്റ് ആയ dubaimarathon.org ൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. രാജ്യത്തിനകത്തും പുറത്തു നിന്നും മാരത്തോണില്‍ പങ്കെടുക്കാനായി നിരവധി പേരാണ് എത്തുന്നതെന്ന് ദുബായ് സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ സയീദ് ഹരിബ് അറിയിച്ചു.
ദുബൈ സ്പോര്‍ട്സ് കൗണ്‍സില്‍, ദുബൈ പോലീസ് , ദുബൈ ആര്‍ടിഎ, ദുബൈ മുനിസിപ്പിലാറ്റി എന്നിവയുമായി യോജിച്ചാണ് മാരത്തോൺ സംഘടിപ്പിക്കുന്നത്