സൗദിയിലെ മലയാളി റസ്റ്ററന്റ് ശൃംഖലയായ പാരഗണിന്റെ ദമാമിലെ മാനേജര്‍ ഫ്രാന്‍സിസ് റോഡ്, പുതിയതോപ്പ് തൊടുക, ഫര്‍ഹത്ത് മന്‍സിലില്‍, കറുത്തേടകത്ത് കോയ മൊയ്തീന് അന്തരിച്ചു. 61 വയസായിരുന്നു. ഇന്നലെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ദീര്‍ഘകാലമായി പ്രവാസിയായ അദ്ദേഹം പ്രാദേശിക കൂട്ടായ്മ ഉള്‍പ്പെടയുള്ള പ്രവാസി സംഘടനകളിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു.
മുസ്ലീം ലീഗ് കുറ്റിച്ചിറ കമ്മിറ്റിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. പരേതരായ ചെറിയ നാലകത്ത് അഹ്മദ് കോയയുടെയും കറുത്തേടത്ത് ബീവിയുടെയും മകനാണ്. പരേതയായ പലാക്കി മാളിയേക്കല്‍ ഫര്‍ഹത്ത്, ചെറിയ അറക്കല്‍ സൈനബ എന്നിവരാണ് ഭാര്യമാര്‍. മക്കള്‍: പിഎം അഹ്മദ് തെഹനീം, പിഎം അര്‍ഷിദ, സി.എ കാതിരിക്കോയ, സി.എ അമീന് അലി, സി.എ സഫിയ
മരുമക്കള്‍: പഴയതോപ്പ് ഉസ്മാന്, കിന്സാന്റകം ഫിദ, സ്രാങ്കിന്റകം ഫാദിയ, മാക്രാന്‍ വീട് അലി സാലിം. സഹോദരങ്ങള്‍: കറുത്തേടത്ത് ആലിക്കോയ (ആലു), കച്ചു, ആമി (എറണാകുളം), പരേതരായ യാക്കൂബ്, മമ്മു, ഉമര്‍, ആയിശ. ഖബറടക്കം ദമ്മാമില്‍ നടക്കുമെന്ന് പാരഗണ്‍ മാനേജ്മെന്റ് അറിയിച്ചു.