ബോളിവുഡ് നടിയും സംവിധായകയുമായ ആശാ പരേഖിന് ദാദാ സാഹിബ് ഫാല്‍ക്കെ അവാർഡ്. ഇന്ത്യന്‍ ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനകള്‍ക്കാണ് പുരസ്കാരം. പത്ത് ലക്ഷം രൂപയും ഫലകവും അടങ്ങുന്ന പുരസ്കാരം രാഷ്ട്രപതി ദ്രൗപദി മുര്‍മു സമ്മാനിക്കും. കേന്ദ്ര മന്ത്രി അനുരാഗ് താക്കൂര്‍ ആണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.
1952ൽ ‘മാ’ എന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തിയ ആശാ പരേഖ് നിരവധി സിനിമകളിൽ അഭിനയിക്കുകയും സംവിധാനം നിർവഹിക്കുകയും ചെയ്തിട്ടുണ്ട്. ഹം സായാ, ലവ് ഇന്‍ ടോക്കിയോ, സിദ്ദി,കന്യാദാന്‍, ഗുന്‍ഘട്ട്, ജബ് പ്യാര് കിസീ സേ ഹോതാ ഹേ, ദോ ബദന്, ചിരാഗ് തുടങ്ങിയവാണ് പ്രധാന സിനിമകള്‍.
ഇന്ത്യൻ ഫിലിം സെൻസര്‍ ബോര്‍ഡിന്റെ അധ്യക്ഷയാകുന്ന ആദ്യ വനിതയാണ് ആശാഖ് പരേഖ്. രാജ്യം പദ്മശ്രീ നല്കി ആശാ പരേഖിനെ ആദരിച്ചിട്ടുണ്ട്. ഇന്ത്യന്‍ ചലച്ചിത്രത്തിന്റെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ദാദാസാഹിബ് ഫാല്‍ക്കെയുടെ പേരിൽ 1969 മുതലാണ് ഈ പുരസ്കാരം നൽകിതുടങ്ങിയത്.