ഖത്തർ ലോകകപ്പിലെ മൂന്നാംസ്ഥാനക്കാരെ ഇന്നറിയാം. ലൂസേഴ്സ് ഫൈനലിൽ ക്രൊയേഷ്യയും മൊറോക്കോയും ഏറ്റുമുട്ടും. ഖലീഫ സ്റ്റേഡിയത്തിൽ രാത്രി എട്ടരയ്ക്കാണ് കളി. ടൂർണമെൻ്റിൽ ഒരു തോൽവി മാത്രം നേടിയ തുല്യശക്തികളാണ് മൊറോക്കോയും ക്രൊയേഷ്യയും.
ഇരുടീമുകളും ഗ്രൂപ്പുഘട്ടത്തിൽ കളിച്ചപ്പോൾ ഗോൾ രഹിത സമനിലയായിരുന്നു. അതുകൊണ്ടുതന്നെ മൂന്നാം സ്ഥാനത്തിനായി ഇറങ്ങുമ്പോഴും തീപാറുന്ന പോരാട്ടം കാണാം.
അതേസമയം ലോകകപ്പ് ഫൈനലിന് ഇനി ഒരു രാത്രിയുടെ ദൂരം മാത്രം. നാളെ ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി എട്ടരയ്ക്ക് അര്‍ജൻ്റീനയും ഫ്രാന്‍സും നേര്‍ക്കുനേർ പോരാട്ടം