കൊല്ലം: സിപിഎം കൊല്ലം ജില്ലാ കമ്മിറ്റിയിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും രൂക്ഷ വിമർശനം. മന്ത്രി സഭ ഉടൻ പുനസംഘടിപ്പിക്കണം എന്നും പരിചയ സമ്പത്തില്ലാത്ത മന്ത്രിമാർ ഭാരമാകുന്നുവെന്നും വിമർശനം.
മുകേഷിന്റെ സ്ഥാനാർത്ഥിത്വത്തിന് എതിരെയും വിമർശനം ഉയർന്നു.തോൽവിക്ക് പിന്നാലെയുള്ള മാർ കൂറിലോസിൻ്റെ വിമർശനത്തോട് മുഖ്യമന്ത്രി രൂക്ഷമായ ഭാഷ ഉപയോഗിച്ചു.സർക്കാരിന്റെ പ്രവർത്തനം വിലയിരുത്തുന്നതിൽ പാർട്ടി പരാജയപ്പെട്ടു.
എൽഡിഎഫ് കൺവീനറുടെ പ്രതികരണങ്ങൾ തിരിച്ചടിയായി. ഇവയൊക്കെയായിരുന്നു കമ്മിറ്റിയിലെ പ്രധാന ചർച്ചാ വിഷയങ്ങൾ. പിബി അംഗം എംഎം ബേബി, കേന്ദ്ര കമ്മറ്റി അംഗം സിഎസ് സുജാത എന്നിവർ കമ്മിറ്റിയിൽ പങ്കെടുത്തു.