ഇസ്ലാം മത വിശ്വാസികളുടെ ആചാരപ്രകാരം തലാഖ് ചൊല്ലി വിവാഹ ബന്ധം വേർപ്പെടുത്തുന്നത് തടയാൻ കോടതികൾക്കാവില്ലെന്ന് കേരള ഹൈക്കോടതി പറഞ്ഞു .മൈനാഗപള്ളി സ്വദേശി തലാഖിനെയും പുനർ വിവാഹത്തെയും തടയണമെന്നാവശ്യപ്പെട്ട് കുടുംബകോടതിയിൽ കേസ് നൽകിയിരുന്നു. തലാഖും പുനർ വിവാഹവും തടഞ്ഞുകൊണ്ടുള്ള കുടുംബകോടതിയുടെ വിധിക്കെതിരെ കൊട്ടാരക്കര സ്വദേശിയായ യുവാവ് നൽകിയ ഹർജിയിന്മേൽ ആണ് ഹൈകോടതിയുടെ വിധി.
ഇസ്ലാം വ്യക്തി നിയമപ്രകാരം ഒന്നിലധികം വിവാഹങ്ങൾ അനുവദനീയമാണ്. അതുകൊണ്ട് തന്നെ ഒരു വ്യക്തിയുടെ മത പരമായ വിശ്വാസത്തിലും അവകാശത്തിലും കൈകടത്താൻ കോടതികൾക്ക് അവകാശമില്ലെന്നാണ് മുഹമ്മദ് മുഷ്ത്താക്ക്, സോഫി തോമസ് എന്നിവരുടെ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയത്.