മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാലും ബജ്റംഗ് ദളിനെ നിരോധിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സംഗ്. ബജ്റംഗ് ദളിലും നല്ലവരായ ആള്ക്കാര് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കലാപങ്ങളിലോ അക്രമങ്ങളിലോ ഉള്‍പ്പെട്ടവരെ വെറുതെ വിടില്ലെന്നും ദിഗ് വിജയ് സിഗ് മാധ്യമങ്ങളോട് പറഞ്ഞു.
കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ബജ്റംഗ്ദള്‍ പോലുള്ള സംഘടനകളെ നിരോധിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. മധ്യപ്രദേശിലും ഇത്തരത്തില്‍ സംഘടനകളെ നിരോധിക്കുമോ എന്ന മാധ്യപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു കോണ്‍ഗ്രസ് നേതാവ്.
രാജസ്ഥാന്, തെലങ്കാന, ഛത്തീസ്ഗഡ്, മിസോറാം എന്നീ സംസ്ഥാനങ്ങള്‍ക്കൊപ്പമാണ് മധ്യപ്രദേശിലും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.