കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറിന് സര്‍ക്കാര്‍ വക യാത്രയയപ്പ് നല്കിയ സംഭവത്തില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും രാഷ്ട്രപതിക്കും പരാതി നല്കി. സാമൂഹിക പ്രവര്ത്തകന് സാബു സ്റ്റീഫനാണ് പരാതി നല്‍കിയത്.
ജുഡീഷ്യല്‍ ചട്ടങ്ങളുടെയും മുന്‍കാല സുപ്രീം കോടതി ഉത്തരവുകളുടെയും ലംഘനമാണ് നടപടിയെന്ന് ചൂണ്ടിക്കാട്ടിയാണ് സ്റ്റീഫന്റെ പരാതി.
സര്‍ക്കാര്‍ നടത്തുന്നത് ഉപകാര സ്മരണയാണ്. ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ നീക്കണം. കേരള സര്‍ക്കാര്‍ കക്ഷിയായ കേസുകളില്‍ ചീഫ് ജസ്റ്റിസ് എടുത്ത നടപടികളെക്കുറിച്ച് അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
ബുധനാഴ്ച വൈകുന്നേരം നടന്ന യാത്രയയപ്പ് പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു.