ലോകേഷ് കനകരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന വിജയ് ചിത്രം ലിയോയിലെ ഗാനത്തിനെതിരെ പരാതി. ഗാനത്തില്‍ ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് കൊരുക്കുപ്പേട്ട സ്വദേശി ആക്ടിവിസ്റ്റ് പരാതി നല്‍കിയിരിക്കുന്നതെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ലിയോയിലെ വിജയ് ആലപിച്ച ‘നാ റെഡി’ എന്ന ഗാനമാണ് വിജയ്യുടെ പിറന്നാള്‍ ദിനം പുറത്ത് വിട്ടത്. ലിറിക്കല്‍ വീഡിയോയില്‍ അങ്ങോളം വിജയ് സിഗരറ്റ് വലിക്കുന്ന ചിത്രങ്ങള്‍ നല്കയിട്ടുണ്ട്. ഇതാണ് പരാതിക്ക് കാരണമായത്.
നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോഫിക് സബ്സ്റ്റന്‍സസ് ആക്ട് പ്രകാരം കേസെടുക്കണമെന്നാണ് ചെന്നൈ പൊലീസ് കമ്മീഷണര്‍ക്ക് നല്കിയ പരാതിയില്‍ പറയുന്നത്.
ഗാനത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് അനിരുദ്ധ് ആണ്.
ഗാനത്തിനെതിനെ നേരത്തെ എം.പി അന്‍പുമണി രാംദാസ് രംഗത്തെത്തിയിരുന്നു. വിജയ് സിഗരറ്റ് വലിച്ച് കൈയ്യില്‍ തോക്കുമായി നില്ക്കുന്ന പോസ്റ്ററിനെതിരെയാണ് എം.പിയുടെ പ്രതികരണം. പുകവലി രംഗത്തില്‍ അഭിനയിക്കുന്നത് വിജയ് ഒഴിവാക്കണം എന്ന ആവശ്യമാണ് എംപി ഉന്നയിച്ചത്.