മുഖ്യമന്ത്രി പിണറായി വിജയന്റെയും കമലയുടെയും 43ാം വിവാഹ വാര്‍ഷികമാണ് ഇന്ന്. ഞങ്ങളുടെ നാൽപ്പത്തി മൂന്നാം വിവാഹ വാർഷികം എന്ന അടിക്കുറിപ്പോടെയാണ് പിണറായി വിജയൻ പോസ്റ്റ് പങ്കുവെച്ചത്. നിരവധി പേരാണ് മുഖ്യമന്ത്രിയ്ക്കും ഭാര്യ കമലയ്ക്കും ആശംസകൾ നേർന്ന് എത്തിയത്. പിണറായി വിജയന്റെ വിവാഹത്തിനുള്ള പാര്‍ട്ടിയുടെ ക്ഷണക്കത്ത് പങ്കുവെച്ചാണ് മന്ത്രി വി ശിവന്‍കുട്ടി ആശംസകള്‍ നേര്‍ന്നത്.
ഭാര്യ കമലയുമായി പൊതുവേദിയിൽ സംസാരിച്ചിരിക്കുന്ന ചിത്രമാണ് മുഖ്യമന്ത്രി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. പ്രിയ സഖാവിന് നിരവധി പാർട്ടി പ്രവർത്തകരും നേതാക്കളും കമന്റിലൂടെ ആശംസകൾ അറിയിച്ചു. വിവാഹ വാര്‍ഷിക ദിനത്തില്‍ പിണറായിയുടെ ക്ഷണക്കത്തും സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നുണ്ട്.
1978 സെപ്തംബർ രണ്ടിനാണ് മുഖ്യമന്ത്രി പിണറായി വിജയനും തൈക്കണ്ടിയിൽ കമലയും വിവാഹിതരാകുന്നത്. വിവാഹിതനാകുമ്പോൾ കൂത്തുപറമ്പ് എംഎൽഎയായിരുന്നു പിണറായി വിജയൻ. തലശേരി സെന്റ് ജോസഫ് സ്കൂളിലെ അധ്യാപികയായിരുന്നു കമല.