ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ ക്രിസ്മസ് ആഘോഷിച്ചു. യു.കെ – യൂറോപ് -ആഫ്രിക്ക ഭദ്രാസനാധിപൻ ഡോ. എബ്രഹാം മാർ സ്റ്റേഫാനോസ് മെത്രാപ്പൊലീതയുടെ മുഖ്യ കർമ്മികത്വത്തിൽ നടന്ന തീ ജ്വാല ശുശ്രൂഷയിൽ കത്തീഡ്രൽ വികാരി ഫാദർ ബിനീഷ് ബാബു, സഹ വികാരി ഫാ. ജാക്സൺ എം. ജോൺ എന്നിവർ സഹകർമികത്വം വഹിച്ചു. തുടർന്ന് വിവിധ ആത്മീയ സംഘടനകളുടെ കരോൾ ഗാനാലാപനവും അരങ്ങേറി. ആഘോഷങ്ങളുടെ ഭാഗമായി കത്തീഡ്രലിൽ മനോഹരമായ പുല്‍ക്കൂടും, ക്രിസ്തുമസ്മരവും ഒരുക്കിയിരുന്നു. വിശ്വാസികൾക്ക് ആശംസകൾ നൽകാനായി ക്രിസ്മസ് പപ്പയും എത്തിയിരുന്നു