സ്വവര്‍ഗ വിവാഹം നിയമപരമാക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധി പറയുന്നു. സ്വവര്‍ഗ വിവാഹം അംഗീകരിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് തന്റെ വിധി വായിച്ചത്.
നാല് വ്യത്യസ്ത വിധികളാണ് ഇതുസംബന്ധിച്ച് ഉണ്ടായത്. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷന് കൗള്‍, എസ് രവീന്ദ്ര ഭട്ട്, പി.എസ് നരസിംഹ എന്നിവരാണ് വെവ്വേറെ വിധികള്‍ പ്രസ്താവിച്ചത്.
സ്വവര്‍ഗ വിവാഹം വിഡ്ഢിത്തമല്ല. ബന്ധപ്പെട്ട എല്ലാ നിയമങ്ങളും പരിശോധിക്കും. വിവാഹം സ്ഥിരവും മാറ്റമില്ലാത്തതുമാണെന്ന് പറയാനാവില്ല. സ്വകാര്യത ഉറപ്പുവരുത്തുക പ്രധാനം. പരിശോധന നടത്തിയത് സ്പെഷ്യല്‍ മാരേജ് ആക്ടില്‍ മാത്രം. ആക്ടില്‍ മാറ്റം വരുത്തണോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ലമെന്റ്. സ്പെഷ്യല്‍ മാരേജ് ആക്ടിലെ സെക്ഷന്‍ നാല് ഭരണഘടനാവിരുദ്ധമാണെന്നും തന്റെ വിധിയില്‍ ചീഫ് ജസ്റ്റിസ് നിരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്.
സ്വര്‍ഗ വിവാഹം നാഗര, വരേണ്യ സങ്കല്പമല്ല. പങ്കാളികള്‍ വ്യക്തികളുടെ തെരഞ്ഞെടുപ്പാണ്.
ലിംഗവും ലൈംഗികതയും രണ്ടാണ്. ദത്തെടുക്കല്‍ ദമ്പതിമാര്‍ക്ക് മാത്രം ബാധകമല്ല. സ്വര്‍ഗ പങ്കാളികള്‍ക്കും ദത്തെടുക്കാം. ദത്തെടുക്കുന്ന കുട്ടിയുടെ ജീവിതത്തിനാണ് മുന്‍ഗണന. സ്ത്രീ പുരുഷ ദമ്പതികള്‍ മാത്രമാണ് രക്ഷകര്‍ത്താക്കള്‍ എന്ന് പറയാന്‍ കഴിയില്ല. തുല്യതയില്ലാത്ത കാലത്തേക്ക് കൊണ്ടുപോകാന്‍ കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് തന്റെ വിധിയില്‍ പറഞ്ഞു.
മറ്റു ജഡ്ജിമാരും വിധിന്യായം വായിക്കുമെന്ന് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞു. ഇതുവരെ 35 രാജ്യങ്ങളാണ് ഇതുവരെ സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത നല്കിയ രാജ്യങ്ങള്‍.