ഷാർജ: പുസ്തകം വാങ്ങാനെത്തിയവരെ സാക്ഷാൽ മത്തിക്കറി വിളമ്പി കൊതിപ്പിച്ച് കയ്യടി നേടി ഇന്ത്യൻ ഷെഫ് കൃഷ് അശോക്. ഷാർജ ബുക്ക് ഫെസ്റ്റിവലിലെ കുക്കറി കോർണറിൽ ആൾക്കൂട്ടം തിങ്ങി നിറഞ്ഞ സദസിലായിരുന്നു കൃഷ് അശോകിന്റെ സയന്റിഫിക് മീൻ കറി പ്രദർശനം. ഏറ്റവും രുചികരമായ മീൻ കറിയും ബിരിയാണിയും ഏതാണെന്ന് ഷെഫ് കാണികളോട് ചോദിച്ചു. മറുപടികൾ പലവിധം വന്നെങ്കിലും പാചകം ചെയ്ത് 24 മണിക്കൂറിന് ശേഷം എടുക്കുന്ന മീൻ കറിയും ബിരിയാണിയുമാണ് ഏറ്റവും രുചികരമെന്നായിരുന്നു ഷെഫിന്റെ മറുപടി
ഓരോ ചേരുവകൾക്കും വിഭവത്തിന്റെ രുചിയിൽ പങ്കുണ്ടെങ്കിലും അതെപ്പോ ചേർക്കുന്നു എന്നതിലും കാര്യമുണ്ടെന്നായിരുന്നു കൃഷ് അശോകിന്റെ വാദം. തേങ്ങാപ്പാല്‍ കറികളില്‍ അവസാനം ചേര്‍ത്താല്‍ മസാലയുടെ ഗുണം നഷ്ടപ്പെടും. വെളുത്തുള്ളി അവസാനം ചേര്‍ത്താല്‍ പ്രതീക്ഷിക്കുന്ന ഫ്ലേവർ ലഭിക്കില്ല. ഉള്ളി അവസാന സമയത്ത് ചേര്‍ത്താല്‍ രൂക്ഷത കൂടും. പക്കോറ മാവ് തയാറാക്കുമ്പോള്‍ അരിപ്പൊടിയില്‍ ബേസന് യോജിപ്പിച്ചാല്‍ വറുക്കാന്‍ തുടങ്ങുമ്പോള്‍ ഓരോ പൊടികള്‍ക്കും വ്യത്യസ്ത നിരക്കില്‍ വെള്ളം നഷ്ടപ്പെടും. അത് പക്കോറയെ കൂടുതല്‍ ക്രിസ്പിയാക്കും. ഇങ്ങനെ ഓരോ ചെറിയ കാര്യങ്ങൾക്കും വിഭവങ്ങളുടെ രുചിയിൽ വലിയ പങ്കുണ്ടെന്നായിരുന്നു ഷെഫിന്റെ വാദം
ഇന്‍സ്റ്റഗ്രാമില്‍ 650,000 സ്ട്രോംങ് സോഷ്യല്‍ മീഡിയ ഫോളോവേഴ്സും യൂ ട്യൂബില്‍ 40,000 ഫോളോവേഴ്സുമുള്ള ഷെഫാണ് കൃഷ് അശോക്. വീട്ടിലെ അടുക്കളിയി. നിന്ന് തന്റെ മുത്തശ്ശി പകർന്ന് നൽകിയ അറിവുകളാണ് തന്റെ സമ്പത്തെന്ന് അദ്ദേഹം സദസ്യർക്ക് മുന്നിൽ വിശദീകരിച്ചു. അടുക്കളയാണ് കുട്ടികള്‍ക്ക് ജീവിതത്തില്‍ ആക്സസ് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ ഭൗതിക ശാസ്ത്രമോ രസതന്ത്രമോ ജീവശാസ്ത്രമോ ആയ ലാബ് എന്ന് മനസ്സിലാക്കിക്കൊടുക്കുന്നതില്‍ അദ്ദേഹം വിജയിച്ചു. ഇന്ത്യന്‍ ഭക്ഷണ വിഭവങ്ങളായിരുന്നു ഡെമോയിലൂടെ കൃഷ് അവതരിപ്പിച്ചത്.