2023-24 വർഷത്തേക്കുള്ള ബജറ്റ് ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് പാർലിമെന്റിൽ അവതരിപ്പിക്കും. രാവിലെ 11 മണിക്കാണ് ബജറ്റ് അവതരണം. ഇതിന് മുന്നോടിയായി കേന്ദ്ര മന്ത്രിസഭാ യോഗം ചേർന്ന് ബജറ്റിന് അംഗീകാരം നൽകും.
രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ പ്രസംഗത്തോടെ ഇന്നലെയാണ് ബജറ്റ് സമ്മേളനത്തിന് തുടക്കമായത്. രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ അവസാനത്തെ സമ്പൂർണ ബജറ്റാണ് ഇന്ന് അവതരിപ്പിക്കപ്പെടുന്നത്. ഈ പശ്ചാത്തലത്തിൽ, ആദായ നികുതി ഇളവ് ഉൾപ്പെടെ സുപ്രധാ പ്രഖ്യാപനങ്ങൾ ജനം പ്രതീക്ഷിക്കുന്നുണ്ട്.
വ്യാപാരം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വിതരണക്കാര്‍ക്കും സാമ്പത്തിക ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് മോദി സര്‍ക്കാര്‍ ‘മേക്ക് ഇന്‍ ഇന്ത്യ’, ‘ആത്മനിര്‍ഭര്‍ ഭാരത്’ നയങ്ങള്‍ ശക്തിപ്പെടുത്തിയേക്കും. ആഗോള വിതരണ ശൃംഖലയില്‍ ചൈനയ്ക്ക് ബദലാണെന്ന് സ്വയം പ്രഖ്യാപിക്കാനാവും ഇന്ത്യ ശ്രമിക്കുക.