മണിപ്പൂര്‍ സംഘര്‍ഷത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.സി.ബി.സി ചെയര്മാന് ബസേലിയോസ് മാര്‍ ക്ലിമിസ് ബാവ. ക്രിസ്തുമതം തുടച്ചുനീക്കാമെന്നത് വ്യാമോഹമാണെന്ന് ക്ലിമിസ് ബാവ പറഞ്ഞു. മണിപ്പൂര്‍ സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി മൗനം വെടിയണമെന്ന് ആവശ്യപ്പെട്ട് മാത്യു കുഴല്നാടന് എം.എല്‍.എയുടെ ഉപവാസ വേദിയിലായിരുന്നു കേന്ദ്രസര്‍ക്കാരിനെതിരായ ക്ലിമിസ് ബാവയുടെ വിമര്‍ശനം.
മണിപ്പൂരില്‍ നടക്കുന്ന സംഘര്‍ഷം അവസാനിപ്പിക്കാന്‍ വൈകുന്നതെന്തുകൊണ്ടാണ്? വിഷയത്തില്‍ എന്ത്കൊണ്ട് ഭരണകൂടം മൗനം പാലിക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു.
മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടേണ്ടതുണ്ട്. അദ്ദേഹം മൗനം വെടിയണം. ജാനാധിപത്യം പുലരുന്നുണ്ടെന്ന് ലോകത്തിന് വ്യക്തമാകണം. ഭരണഘടനയില്‍ മതേതരത്വം എഴുതി വെക്കപ്പെട്ടത് ആലങ്കാരികമായല്ല എന്നും ക്ലിമിസ് വിമര്‍ശിച്ചു.