നീലേശ്വരം റെയില്‍വേ ട്രാക്കിന് സമീപം റെയില്‍ പാളത്തോട് ചേര്‍ന്ന് കാര്‍ നിര്‍ത്തിയിട്ടതിനെ തുടര്‍ന്ന് തീവണ്ടിയോട്ടം തടസ്സപ്പെട്ടതിന് കാറുടമയ്ക്ക് പിഴ. ട്രാക്കിന് കിഴക്ക് ഭാഗത്തായി അലക്ഷ്യമായി കാര്‍ പാര്‍ക്ക് ചെയ്തതിനാണ് ഉടമയ്ക്കെതിരെ കേസ് എടുത്തത്.
സ്ഥലത്ത് എത്തിയ നീലേശ്വരം പോലീസ് സ്റ്റേഷന് എഎസ്ഐമാരായ മഹേന്ദ്രന് എം , അജയകുമാര്‍ എ, സുമേഷ് കുമാര്‍ എം എന്നിവര്‍ വാഹന ഉടമയെ ബന്ധപ്പെട്ടപ്പോള്‍ ഉടമ കോഴിക്കോട് പോയതായാണ് അറിഞ്ഞത്. അറ്റകുറ്റപ്പണിക്കുള്ള എന്‍ജിന്റെ ഓട്ടം തടസ്സപ്പെടുത്തിയതിന് കാഞ്ഞങ്ങാട് ഐങ്ങോത്തെ ഇ. ത്രിഭുവനെതിരെ കാസര്‍ഗോഡ് പൊലീസ് കേസെടുത്തു. പൊലീസ് കാര്‍ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.