അബുദാബി: പെരുന്നാള്‍ ആഘോഷിക്കാന്‍ അല്‍ ഐനിലേക്ക് പോയ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് മലയാളി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. അജ്മാനില്‍ താമസമാക്കിയ കോഴിക്കോട് സ്വദേശിയായ സാജിത ബാനുവാണ് മരിച്ചത്.
ഇവർ സഞ്ചരിച്ച വാഹനം റിസോർട്ടിന് സമീപം ഓഫ് റോഡിൽ മറിയുകയായിരുന്നു. മറ്റൊരു വാഹനം പിന്നിൽ നിന്നും വന്നിടിച്ചാണ് അപകടമുണ്ടായത് . വാഹനമോടിച്ചിരുന്ന മകൻ ജർവ്വീസ് നാസ്, ഭർത്താവ് നസീർ എന്നിവർക്ക് പരിക്കേറ്റു.
അപകടത്തിന് ശേഷം അൽ ഐൻ ആശുപത്രിയിൽ എത്തിച്ച മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോയി. സാജിത ബാനുവിൻ്റെ മക്കൾ: ഡോ.ജാവേദ് നാസ്, ജർവ്വീസ് നാസ് നസീർ. മരുമകൾ: ഡോ.ആമിന, ഷഹ്ലല