ഒന്നര വയസിൽ തുടങ്ങിയതാണ് കുഞ്ഞ് ശബരിനാഥും കാൻസറും തമ്മിലുള്ള പോരാട്ടം. ഒരുതവണ പൊരുതി ജയിച്ചെങ്കിലും വർഷങ്ങൾക്ക് ശേഷം വീണ്ടും രോഗം സ്ഥിരീകരിക്കുകയായിരുന്നു. ജീവൻ നിലനിർത്താൻ മാതാപിതാക്കൾക്കളായ ശരത്തിനും വിമിക്കും മുന്നിൽ ഇനി ഒറ്റ വഴിയേ ഉള്ളൂ മജ്ജമാറ്റിവയ്ക്കൽ. 45 ലക്ഷം രൂപയാണ് ചികിത്സയ്ക്കായി ചിലവ് വരിക.
തൃശൂർ കൊടുങ്ങല്ലൂർ സ്വദേശിയായ ഓട്ടോ തൊഴിലാളി ശരത്ത് ഉള്ളതെല്ലാം വിറ്റുപറക്കി ഇത്രനാളും മകനെ ചികിത്സിച്ചു. 45 ലക്ഷമെന്ന വലിയ തുകയ്ക്ക് മുന്നിൽ ആ മാതാപിതാക്കളും നിസ്സഹായരാവുകയാണ്. ഓരോ നിമിഷവും വേദന കടിച്ചമർത്തി കഴിയുന്ന കുഞ്ഞ് ശബരിനാഥിനെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്താൻ ഈ അച്ഛനും അമ്മയ്ക്കും സുമനസുകളുടെ സഹായം ഉണ്ടായേ മതിയാകൂ
SARATHKUMAR
ACCOUNT NO- 20150764453
IFSC- SBIN0070169
KODUNGALLUR
GOOGLE PAY- +919895603439