ദുബൈയിൽ നിന്ന് കൊണ്ട് കനേഡിയൻ യൂണിവേഴ്സിറ്റിയിൽ പഠിക്കാനുള്ള അവസരമൊരുക്കുകയാണ് ‘കനേഡിയൻ യൂണിവേഴ്സിറ്റി ദുബായ്’.
കാനഡയിലെ പഠനനിലവാരത്തെ പറ്റിയും സാധ്യതകളെ കുറിച്ചും അറിയാമെങ്കിലും പലർക്കും ചുറ്റുപാടുകൾ കൊണ്ട് എത്തിപ്പെടാൻ സാധിക്കാറില്ല. എന്നാൽ അതേ നിലവാരത്തിൽ കനേഡിയൻ യൂണിവേഴ്സിറ്റികളിലെ കോഴ്സുകൾ ദുബായിൽ നിന്ന് കൊണ്ട് പഠിക്കാനുള്ള സാഹചര്യമാണ് സി യു ഡി സൃഷ്ടിക്കുന്നത്.
എല്ലാ രാജ്യക്കാർക്കും ഒരുപോലെ സ്വീകാര്യതയുള്ള, ജീവിത നിലവാരത്തിൽ ഏറ്റവും മികച്ച് നിൽക്കുന്ന ദുബായിൽ ഇങ്ങനെയൊരു സംവിധാനം വിദ്യാർത്ഥികൾക്കായി ഒരുക്കുന്നത് വഴി ഉന്നത വിദ്യാഭ്യാസം കാനഡയിൽ നിന്നും ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരമാണിത്.
കനേഡിയൻ സിലബസിൽ ദുബായിൽ പഠനമാരംഭിക്കുന്ന വിദ്യാർത്ഥികൾക്ക് കാനഡയിലേക്ക് സ്ഥിരതാമസത്തിനുള്ള എല്ലാ സൗകര്യങ്ങളും സിയുഡി വിന്റെ വിദഗ്ധ പാനലിൽ നിന്നും ലഭിക്കുകയും ചെയ്യും
14 കനേഡിയൻ യൂണിവേഴ്സിറ്റികളുമായി പാർട്ണർഷിപ്പ് ഉള്ളതിനാൽ വിദ്യാർത്ഥികൾക്ക് അവർ ആഗ്രഹിക്കുന്ന യൂണിവേഴ്സിറ്റികളിൽ നിന്ന് ബിരുദം കരസ്ഥമാക്കാനുമാകും.
വിദ്യാർത്ഥികളുടെ സൗകര്യമനുസരിച്ച് എപ്പോൾ വേണമെങ്കിലും തിരഞ്ഞെടുക്കാവുന്ന തരത്തിലുള്ള സമയക്രമമാണ് കോഴ്സുകളുടെ ഏറ്റവും വലിയ പ്രത്യേകത. മാത്രമല്ല അന്താരാഷ്ട്ര നിലവാരത്തിലുള്ള കാമ്പസും ഫാക്കൽറ്റികളും വിദ്യാർത്ഥികൾക്കായി ഒരുക്കുന്നത് വഴി ലോകോത്തര നിലവാരമുള്ള കാമ്പസ് അനുഭവമാണ് കാനഡ ദുബായ് യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്കായി നൽകുന്നത്.
സാധാരണ ഗതിയിൽ ഇത്തരം കാമ്പസുകളിൽ ഈടാക്കുന്ന ഭീമമായ തുക ഫീസ് ആയി നൽകേണ്ടി വരുമോ എന്ന് ആശങ്കപ്പെടുന്നവർക്ക് പരിഹാരമായി വിദ്യാർത്ഥികൾക്ക് ആവശ്യമായ സ്കോളർഷിപ്പ് സൗകര്യങ്ങളും യുണിവേഴ്സിറ്റി നൽകുന്നുണ്ട്. വലിയൊരു വിഭാഗം വിദ്യാർത്ഥികളും സ്കോളർഷിപ്പ് ഉപയോഗിച്ചാണ് സിയുഡി വിൽ നിന്നും പഠനം പൂർത്തിയാക്കുന്നത്.
ഉന്നത വിദ്യാഭ്യാസത്തിനായി മിക്ക വിദ്യാർത്ഥികളും അന്താരാഷ്ട്ര യൂണിവേഴ്സിറ്റികൾ തെരഞ്ഞെടുക്കുന്ന ഈ കാലഘട്ടത്തിൽ ആശങ്കകളില്ലാതെ മാതാപിതാക്കൾക്ക് തങ്ങളുടെ കുട്ടികൾക്ക് ലോകോത്തര നിലവാരത്തിൽ ഉന്നതവിദ്യാഭ്യാസം നൽകാനാകുമെന്നാണ് സിയു ഡി യുടെ ഉറപ്പ്. .