യു.കെയിൽ കോവിഡ് പടരുന്ന സാഹചര്യത്തിൽ ക്രിസ്മസ് ആഘോഷങ്ങളിൽ മുന്നറിയിപ്പ് നൽകി ബ്രിട്ടൻ. ക്രിസ്മസ് ആഘോഷങ്ങൾക്ക് ശേഷം ഒരു ദശലക്ഷത്തിലേറെ ജനങ്ങള്‍ക്ക് കോവിഡ് പിടിപെടുമെന്നാണ് മുന്നറിയിപ്പ്. അതിനാൽ ക്രിസ്മസിന് ഒത്തുചേരൽ ഒഴിവാക്കണമെന്ന് ബ്രിട്ടനിലെ ജനങ്ങള്‍ക്ക് ഭരണകൂടം നിർദ്ദേശം നൽകി.
യുകെയിൽ ഒരാഴ്ചയ്ക്കിടെ കോവിഡ് കേസുകളുടെ എണ്ണത്തില്‍ 9% വര്‍ധനവുണ്ടായി. രോഗലക്ഷണങ്ങളുള്ളവർ പ്രിയപ്പെട്ടവരില്‍ നിന്നും അകലം പാലിക്കണമെന്ന യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി മേധാവികള്‍ ആവശ്യപ്പെട്ടു. കോവിഡ് പശ്ചാത്തലത്തിൽ നിരവധി ആഘോഷങ്ങള്‍ റദ്ദാക്കിയിട്ടുമുണ്ട്.
ഇംഗ്ലണ്ടില്‍ ഡിസംബര്‍ 9 വരെയുള്ള ആഴ്ചയിലെ ഓരോ ദിവസവും 1.2 ദശലക്ഷം ആളുകൾക്കു വീതം കോവിഡ് പിടിപെട്ടതായാണ് നാഷനല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് വ്യക്തമാക്കുന്നത്. നാലു ദിവസം മുന്‍പ് 1.1 ദശലക്ഷത്തിൽ നിന്നാണ് ഈ വളര്‍ച്ച. തണുപ്പേറിയ കാലാവസ്ഥയില്‍ ആളുകള്‍ ഇന്‍ഡോറില്‍ അധികമായി ആഘോഷങ്ങളില്‍ ഒത്തുചേര്‍ന്നതാണ് പ്രശ്നമായി കരുതുന്നത്. ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയില്‍സ് എന്നിവിടങ്ങളിലെ ആശുപത്രികളിലെത്തുന്ന രോഗികളുടെ എണ്ണം ഉയരുന്നതായാണ് ഏറ്റവും പുതിയ കണക്ക് വ്യക്തമാക്കുന്നത്.