വനിതാ ഗുസ്തി താരങ്ങള്‍ ഉന്നയിച്ച പീഡന പരാതികള്‍ക്ക് അടിസ്ഥാനമില്ലെന്നും ഗുസ്തി താരങ്ങളുടെ പള്‍സ് പരിശോധിക്കുക മാത്രമാണ് ചെയ്തതെന്നും ഗുസ്തി ഫെഡറേഷന് അധ്യക്ഷനും ബിജെപി എം.പിയുമായ ബ്രിജ് ഭൂഷണ്. കോടതിയിലാണ് ബ്രിജ്ഭൂഷന്റെ അഭിഭാഷകന് ആണ് കോടതിയില്‍ വാദിച്ചത്.
ലൈംഗിക ഉദ്ദേശമില്ലാതെ പള്‍സ് പരിശോധിക്കുന്നത് കുറ്റകരമല്ല. കേന്ദ്ര കായിക മന്ത്രാലയം മേല്‍നോട്ട സമിതി രൂപീകരിക്കുന്നത് വരെ പരാതികളൊന്നും ഉണ്ടായിരുന്നില്ല. കുറ്റകരമായ ഉപദ്രവും ലൈംഗിക അതിക്രമവും തമ്മില്‍ വ്യത്യാസമുണ്ടെന്നും കോടതിയില്‍ ബ്രിജ് ഭൂഷന് അറിയിച്ചു.ലൈംഗിക ഉദ്ദേശമില്ലാതെ പള്‍സ് പരിശോധിക്കുന്നത് കുറ്റകരമല്ലെന്നും അഭിഭാഷകന് വാദിച്ചു.
വനിതാ ഗുസ്തി താരങ്ങള്‍ ബ്രിജ് ഭൂഷനെതിരെ നല്കിയ ലൈംഗികാരോപണ പരാതിയിലാണ് കേസ് ഫയല്‍ ചെയ്തത്. കേസില്‍ ഒക്ടോബര്‍ 19ന് അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കൂടുതല്‍ വാദം കേള്‍ക്കും.