ലോകകപ്പിൽ ക്രൊയേഷ്യയോട് തോറ്റ് സെമി കാണാതെ ബ്രസീൽ പുറത്തായതോടെ പരിശീലകൻ ടിറ്റെ സ്ഥാനത്തുനിന്ന് രാജിവച്ചു. ലോകകപ്പിന് ശേഷം പരിശീലക സ്ഥാനമൊഴിയുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. മല്‍സരശേഷം വാര്‍ത്താസമ്മേളനത്തിലാണ് പരിശീകസ്ഥാനമൊഴിയുന്നതായി ടിറ്റെ പ്രഖ്യാപിച്ചത്.
2016 ബ്രസീല്‍ പരിശീലകനായി ചുമതലയേറ്റ ടിറ്റെയുടെ പ്രധാനനേട്ടം ബ്രസീലിന് കോപ്പ അമേരിക്ക കിരീടം സമ്മാനിച്ചതാണ്. ടിറ്റെയ്ക്ക് കീഴില്‍ 81 മല്‍സരങ്ങളില്‍ 61ലും ജയം. തോല്‍വി ഏഴുമല്‍സരങ്ങളില്‍ മാത്രം. തുടര്‍ച്ചയായ രണ്ടാം ലോകകപ്പിലും ക്വാര്‍ട്ടര്‍ഫൈനലില്‍ ടിറ്റെയുടെ ബ്രസീല്‍ വീണതോടെയാണ് അദ്ദേഹം നിർണായക പ്രഖ്യാപനം നടത്തിയത്.