റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഹൈക്കോടതി ജീവനക്കാര്‍ അവതരിപ്പിച്ച ഹ്രസ്വ നാടകത്തില്‍ പ്രധാനമന്ത്രിയെയും അപമാനിച്ചു എന്ന് പരാതി. സംഭവത്തില്‍ അസി. രജിസ്ട്രാര്‍ ടി.എ സുധീഷ്, കോര്‍ട്ട് കീപ്പര്‍ പി.എം സുധീഷ് എന്നിവരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. ബി.ജെ.പി ലീഗല്‍ സെല്ലിന്റെ പരാതിയിലാണ് നടപടി. ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാര്‍ നടത്തിയ അന്വേഷണത്തിന്റെ പശ്ചാത്തലത്തിലാണ് ഇവര്‍ക്കെതിരെ സസ്പെന്‍ഡ് ചെയ്തത്.
റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി വെള്ളിയാഴ്ച രാവിലെയാണ് നാടകം അവതരിപ്പിച്ചത്. സസ്പെന്‍ഡ് ചെയ്യപ്പെട്ട ടി.എ സുധീഷാണ് നാടകത്തിന്റെ രചന. വണ്‍ നാഷന്, വണ്‍ വിഷന്‍, വണ്‍ ഇന്ത്യ എന്ന പേരിലാണ് നാടകം അവതരിപ്പിച്ചത്. അഡ്വ. ജനറല്‍ ഓഫീസിലെ ജീവനക്കാരും ക്ലര്‍ക്കുമാരും ചേര്‍ന്നാണ് നാടകം അവതരിപ്പിച്ചത്.
പ്രധാനമന്ത്രിയെയും കേന്ദ്രപദ്ധതികളെയും അവഹേളിക്കുന്ന പരാമര്‍ശങ്ങള്‍ നാടകത്തിലുണ്ടെന്നാണ് ബിജെപി ലീഗല്‍ സെല്ലിന്റെ പരാതി. ഒരു മണിക്കൂര്‍ നീണ്ട നാടകത്തില്‍ ഒന്‍പത് മിനിറ്റോളം വരുന്ന ഭാഗത്തില്‍ പ്രധാനമന്ത്രിയെയും രാജ്യത്തെയും അപമാനിച്ചുവെന്നാണ് പരാതി. കേന്ദ്ര പദ്ധതികളെയും പ്രധാനമന്ത്രിയുടെ വാക്കുകളുടെ പ്രയോഗ രീതികളെയും സ്വാതന്ത്ര്യ അമൃത വര്‍ഷാഘോഷത്തെയും അധിക്ഷേപിച്ചതായാണ് പരാതിയില്‍ പറയുന്നത്.