സിപിഐ സംസ്ഥാന സെക്രട്ടറിയുടെ ചുമതല ബിനോയ് വിശ്വത്തിന് ഡി രാജയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. ഏകകണ്ഠമായാണ് ബിനോയ് വിശ്വത്തെ സംസ്ഥാന സെക്രട്ടറിയുടെ ചുമതല നല്കാന് തീരുമാനമെടുത്തത്.
ബിനോയ് വിശ്വത്തിന് ചുമതല നല്‍കണമെന്നായിരുന്നു കാനം രാജേന്ദ്രന് നിര്‍ദേശിച്ചത്. നിലവില്‍ ചുമതല മാത്രമാണ് താന്‍ ഏറ്റെടുത്തിരിക്കുന്നതെന്നും ബാക്കി കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് സംസ്ഥാന കൗണ്‍സില്‍ ആണെന്നും ബിനോയ് വിശ്വം പറഞ്ഞു.
പാര്‍ട്ടി ഏല്‍പ്പിച്ച കര്‍ത്തവ്യം തന്റെ കഴിവിന്റെ പരമാവധി നന്നായി ചെയ്യാന്‍ ശ്രമിക്കുമെന്ന് ബിനോയ് വിശ്വം പ്രതികരിച്ചു. സിപിഐയെ ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്ന അതേ അളവില്‍ ഇടതുമുന്നണിയെ ശക്തിപ്പെടുത്താനും താന്‍ ശ്രമിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു.