ഏറ്റവും നീളം കൂടിയ ഇഫ്താർ സുപ്ര ഒരുക്കി സൗദിയിലെ അൽഖർജ് നഗരസഭ. കിങ് അബ്ദുൽ അസീസ് പാർക്കിലാണ് രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ റമദാൻ ഇഫ്താർ സുപ്ര ഒരുക്കിയത്. 500 മീറ്ററാണ് ഈ ഇഫ്താർ സുപ്രയുടെ നീളം. ഇതിൽ 11,000ത്തിലധികം ഭക്ഷണവിഭവങ്ങളാണ് ഒരുക്കിയത്. 170 ഓളം പുരുഷന്മാരും സ്ത്രീകളും അടങ്ങുന്ന സന്നദ്ധപ്രവർത്തകരാണ് ഇത്തരത്തിൽ വിഭവങ്ങൾ ഒരുക്കി ഇഫ്താർ സുപ്ര തയാറാക്കിയത്.
അതേസമയം ഇത് രണ്ടാം തവണയാണ് അൽ ഖർജ് നഗരസഭക്ക് കീഴിൽ ഏറ്റവും വലിയ ഇഫ്താർ സുപ്ര ഒരുക്കിയത്. കൂടാതെ ഒരു സാമൂഹിക പ്രവർത്തനമായാണ് ഇത് ചെയ്തതെന്നും നഗരസഭയിലെ മുഴുവൻ ജീവനക്കാരുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് ഇഫ്താർ സുപ്ര തയ്യാറാക്കിയതെന്ന് നഗരസഭ തലവൻ ഖാലിദ് അൽ സൈദ് പറഞ്ഞു.