കെനിയയിലെ കലോബെയി സെറ്റിൽമെന്റിൽ പെൺകുട്ടികൾക്കായുള്ള ബിഗ് ഹാർട്ട് സെക്കൻഡറി സ്കൂൾ ഷാർജ ഡെപ്യൂട്ടി ഭരണാധികാരിയും ബിഗ് ഹാർട്ട് ഫൗണ്ടേഷന്റെ (TBHF) പ്രതിനിധിയുമായ ഷെയ്ഖ് സുൽത്താൻ ബിൻ അഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്തു.
ഷാർജ ചാരിറ്റി ഹൗസിന്റെ ധനസഹായത്തോടെയും യുണൈറ്റഡ് നേഷൻസ് ഹൈക്കമ്മീഷണർ ഫോർ റെഫ്യൂജീസിന്റെ (യുഎൻഎച്ച്സിആർ) സഹകരണത്തോടെയും ടിബിഎച്ച്എഫ് നേത്യത്വത്തിലാണ് സ്കൂൾ പണികഴിപ്പിച്ചത്. വിശാലമായ ക്ലാസ് മുറികൾ, ഡോർമിറ്ററികൾ, ലൈബ്രറി, തിയേറ്റർ, ലബോറട്ടറി, മാനേജ്മെന്റ് കെട്ടിടം എന്നിവ ഉൾപ്പെടെ ആറ് കെട്ടിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന സ്കൂൾ സമുച്ചയമാണ് പണികഴിപ്പിരിക്കുന്നത്. ഷെയ്ഖ് സുൽത്താൻ ബിൻ അഹമ്മദ് നേത്യത്വത്തിലുള്ള സംഘം കെനിയയിലെത്തി സ്കൂൾ സന്ദർശിച്ചു.
പുതുതായി ഉദ്ഘാടനം ചെയ്ത സ്കൂൾ പെൺകുട്ടികൾക്ക് സുരക്ഷിതമായ പഠന അന്തരീക്ഷമാണ് നൽകുന്നതെന്ന് ടിബിഎച്ച്എഫ് പ്രതിനിധികൾ വ്യക്തമാക്കി. അഭയാർത്ഥികളുൾപ്പെടെ പ്രതിവർഷം 360 പെൺകുട്ടികൾക്ക് സ്കൂളിൽ പ്രവേശനം നേടാൻ കഴിയും. ശൈശവ വിവാഹം, ബാലവേല, വികലാംഗരായ പെൺകുട്ടികൾ എന്നിങ്ങനെ വിവിധ സാമൂഹിക വെല്ലുവിളികൾ നേരിടുന്ന അഭയാർത്ഥികളുടെയും ഹോസ്റ്റിംഗ് കമ്മ്യൂണിറ്റികളിലെയും പെൺകുട്ടികൾക്ക് സ്കൂളിൽ ബോർഡിംഗ് സൗകര്യങ്ങളും നൽകുന്നുണ്ട്.