ന്യൂഡൽഹി: പേരുമാറ്റ വിവാദത്തിനിടെ നിലപാട് നിശബ്ദമായി വ്യക്തമാക്കി കേന്ദ്രസർക്കാർ. ജി20 ഉച്ചകോടിയിൽ പ്രധാനമന്ത്രിയുടെ ഇരിപ്പിടത്തിൽ രാജ്ത്തിന്റെ പേര് പ്രദർശിപ്പിക്കുന്ന നെയിം ബോർഡിൽ നിന്നാണ് ഇന്ത്യയെ പുറത്താക്കി ഭാരത് എന്ന് നാമകരണം ചെയ്തിരിക്കുന്നത്. പേരുമാറ്റം സംബന്ധിച്ച് വിവാദങ്ങൾ കൊഴുക്കുന്നതിനിടെയാണ് നടപടി.
ജി20 ഉച്ചകോടിയിൽ രാഷ്ട്രനേതാക്കൾക്കുള്ള ക്ഷണക്കത്തിൽ ഭാരത് എന്ന് നാമകരണം നടത്തിയതിന് പിന്നാലെയാണ് കേന്ദ്രസർക്കാരിന്റെ നിലപാട് കൂടുതൽ വ്യക്തമാകുന്നത്. ഇന്ത്യ എന്ന പേര് ബ്രിട്ടീഷുകാരുടെ സംഭാവനയാണെന്നും സ്വാതന്ത്ര്യത്തിന് മുൻപുള്ള ഈ പേര് മാറ്റണമെന്നുമാണ് ബിജിപിയുടെ വാദം.