ബഹ്റൈനിലെ സർക്കാർ സ്ഥാപനങ്ങളിൽ ഓവർടൈം അലവൻസ് നൽകുന്നത് നിർത്തലാക്കാൻ നിർദേശം. സിവിൽ സർവീസ് ബ്യുറോ മന്ത്രാലയങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കുമാണ് ഇത് സംബന്ധിച്ച നിർദേശം നൽകിയത്.
ഓവർടൈം ജോലി ചെയ്യുന്നവർക്ക് പകരം മറ്റൊരു ദിവസം അവധി നൽകുന്ന പതിവുണ്ട്. ഈ അലവൻസ് ആണ് നിർത്തലാക്കുന്നത്. എന്നാൽ മെഡിക്കൽ രംഗത്ത് ജോലിചെയ്യുന്നവർക്ക് നൽകുന്ന അലവൻസിൽ മാറ്റമുണ്ടാകില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. അതേസമയം ശമ്പളത്തിനായുള്ള ചെലവുകൾ പുനരവലോകനം ചെയ്യണമെന്നും യുക്തിപരമായ മാറ്റങ്ങൾ വരുത്തുമെന്നും നിർദേശത്തിൽ പറയുന്നു.