ഭക്ഷണം പാഴാക്കുന്നതിനെതിരെ ബഹ്റൈൻ കാപിറ്റൽ ഗവർണറേറ്റ് ബോധവൽക്കരണവുമായി രംഗത്ത്. ‘എന്റെ പാത്രം വൃത്തിയാണ് ‘ എന്ന പേരിലാണ് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചത്. മനാമ ഹെൽത്ത് സിറ്റി പദ്ധതിയുടെ ഭാഗമായാണ് ബോധവൽക്കരണം. കാപിറ്റൽ ഗവർണറേറ്റ് ഉപഗവർണർ ഹസൻ അബ്ദുള്ള അൽ മദനി ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.
കാപിറ്റൽ ഗവർണർ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുറഹ്മാൻ അൽ ഖലീഫയാണ് ക്യാമ്പയിനുമായി മുന്നോട്ട് വന്നത്. ക്യാമ്പയിൻ കോർഡിനേറ്റർ ആയിഷ ഫരീദ അദ്ദേഹത്തിന് നന്ദി അറിയിച്ചു. അതേസമയം ക്യാമ്പയിനിന് സർക്കാർ – സ്വകാര്യ സ്ഥാപനങ്ങളുടെ സഹകരണവും പിന്തുണയും ലഭിക്കുമെന്ന പ്രതീക്ഷയും ആയിഷ പങ്കുവച്ചു.
കാപിറ്റൽ ഗവർണറേറ്റിലെ സാമൂഹിക കാര്യ പ്രോഗ്രാം ഡയറക്ടർ ഷെയ്ഖ് ഈസ ബിൻ അലി ആൽ ഖലീഫ, ഫോളോ അപ് ആൻഡ് ഇൻഫർമേഷൻ ഡയറക്ടർ യുസുഫ് യഅ ഖുബ് ലോറി, പബ്ലിക് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. റാഇദ് ബിൻ ഷംസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.